Asianet News MalayalamAsianet News Malayalam

വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വദേശി ഓടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം.

keralite man died in an accident in oman
Author
Salalah, First Published Oct 6, 2020, 3:28 PM IST

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28) ആണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ സലാലക്ക് സമീപം മിര്‍ബാത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വദേശി ഓടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട നടത്തുകയായിരുന്നു. ഭാര്യ:ഷറഫുന്നീസ. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 
 

Follow Us:
Download App:
  • android
  • ios