കാനഡയിലെ സൗത്ത് സെറിയില്‍ മൂന്ന് ദിവസം മുമ്പുണ്ടായ വാഹനാപകടത്തിലാണ് ശില്‍പയ്ക്ക് പരിക്കേറ്റത്. സംഗീതം പഠിക്കാനായി പോയ മകളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
പാലാ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പാലാ കരൂര്‍ മാറിയപുറം സ്വദേശി ശില്‍പ ബാബു (44) ആണ് മരിച്ചത്.
കാനഡയിലെ സൗത്ത് സെറിയില്‍ മൂന്ന് ദിവസം മുമ്പുണ്ടായ വാഹനാപകടത്തിലാണ് ശില്‍പയ്ക്ക് പരിക്കേറ്റത്. സംഗീതം പഠിക്കാനായി പോയ മകളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച അന്ത്യം സംഭവിച്ചു. കാനഡയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു ശില്‍പ. ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. മക്കള്‍: നോഹ, നീവ്.
