റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്‍സ് മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് അൽഅഹ്‍സയിലെ കിങ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്‍ച രാവിലെ മരിച്ചത്​. 

മൂന്നാഴ്‍ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ മൂർഛിച്ചതും ശ്വാസതടസവും മരണ കാരണമായി. ഭർത്താവ്​: ജോസ്​. മകനും മകളുമുണ്ട്. ഭർത്താവും ഒരു കുട്ടിയും അൽഅഹ്‍സയിൽ ഒപ്പമുണ്ടായിരുന്നു​. മക്കളിൽ ഒരാൾ നാട്ടിലാണ്​.