12 വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ജിദ്ദയില്‍ മരിച്ചു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ് (38) ആണ് മരിച്ചത്. കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുല്‍അസീസ് ആശുപത്രിയിലായിരുന്നു മരണം.

Add Asianetnews as a Preferred SourcegooglePreferred

12 വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ജോര്‍ജ് കുട്ടി, മാതാവ്: മറിയാമ്മ, ഭര്‍ത്താവ്: ബിനു (ദുബൈ), മകള്‍: ഷെറിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കും. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം നേതാക്കള്‍ രംഗത്തുണ്ട്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ആ പുഞ്ചിരിയും ഓര്‍മ്മകളും മായുന്നില്ല; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ തീരാനോവായി രണ്ടു വയസ്സുകാരി ആയിഷ ദുആ