വെള്ളിയാഴ്ച അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഷ്രൂസ്‌ബെറി: ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ ഷാജി മാത്യൂ (46) ആണ് മരിച്ചത്. 

വെള്ളിയാഴ്ച അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സിപിആര്‍ കൊടുക്കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ഷാജി കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഷ്രൂസ്‌ബെറി ഹോസ്പിറ്റലിലെ തീയേറ്റര്‍ നഴ്‌സ് ആണ് ഭാര്യ: ജൂബി. മക്കള്‍: നെവിന്‍ ഷാജി, കെവിന്‍ ഷാജി
പിതാവ്: കെ എം മത്തായി, മാതാവ്: സൂസന്‍. 

Read More - ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ ജിദ്ദയിൽ മരിച്ചു

സൗദി അറേബ്യയില്‍ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദിയുടെ വടക്കൻ പ്രവിശ്യകളിലൊന്നായ ഹായിലിലെ കിങ് സൽമാൻ ആശുപത്രിയിൽ ഒക്ടോബർ 26 ന് മരിച്ച ആലപ്പുഴ കായംകുളം സ്വദേശി മഹേഷ് കുമാറിന്റെ മൃതദേഹം സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്താണ് നാട്ടിലെത്തിച്ചത്. 

അൽമറായി കമ്പനിയുടെ ഹായിൽ ശാഖയിൽ ജോലി ചെയ്തിരുന്ന കരിയിലക്കുളങ്ങര കൊട്ടിലപ്പാട്ട് തറയിൽ മഹേഷ് കുമാറിനെ (48) ന്യൂമോണിയ ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. രണ്ടാഴ്ച കഴിഞ്ഞ് അവധിയിൽ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ നീണ്ടുപോയത് കൊണ്ടാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. 

Read More -  നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ഹായിൽ നവോദയ രക്ഷാധികാരി അംഗം അബൂബക്കർ ചെറായി, രക്ഷാധികാരി സുനിൽ മാട്ടൂൽ, വനിതാ പ്രവർത്തക ബിൻസി മാത്യു, സാമൂഹിക പ്രവർത്തകൻ ഷഹൻഷ അബ്ദുറഹ്മാൻ എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ബാലകൃഷ്ണൻ നായർ - രുഗ്മിണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ - വിദ്യ. വിദ്യാർഥിയായ കാശിനാഥ് (10) ഏക മകനാണ്.