കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‍സ് നിര്യാതയായി. പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ കിഴക്കേതില്‍ ബിജു ഡാനിയേലിന്റെ ഭാര്യ ആശ മാത്യു (39) ആണ് മരിച്ചത്.

കുവൈത്തിലെ ഇബ്‍ന്‍ സീന അല്‍ നഫീസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്‍തുവരികയായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകാംഗവമായിരുന്നു. മക്കള്‍ - ജോഹാന്‍, റബേക്ക.