കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് മിലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്.

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലന്‍ ടോമി (24)യെയാണ് യോര്‍ക്ക്‌ഷെയറിലെ ഹാഡേഴ്‌സ് ഫീല്‍ഡിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് മിലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. ഹാഡേഴ്‌സ് ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് പഠിക്കാനായി ആറുമാസം മുമ്പാണ് മിലന്‍ ബ്രിട്ടനിലെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

പ്രവാസി മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മൂന്നാറിൽ കുഴഞ്ഞുവീണ് മരിച്ചു 

റിയാദ്: അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യയിലെ റിയാദ് ബദിയയിൽ ബിസിനസ് നടത്തിയിരുന്ന കൊല്ലം ഓയൂർ സ്വദേശി സജ്ജാദ് (45) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കു പോയ അദ്ദേഹം മൂന്നാറിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

ഓയൂർ പയ്യക്കോട് പ്ലാവില വീട്ടിൽ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. റിയാദിൽ മുസാമിയ, സുലൈ, ബദിയ ഭാഗങ്ങളിൽ നിരവധി ബിസിനസ് സംരഭങ്ങൾ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുൻപാണ് അവധിക്ക് നാട്ടില്‍ പോയത്. നാട്ടിലും റിയാദിലും സാമൂഹ്യ പ്രവർത്തന രംഗത്തും സജ്ജാദ് സജീവമായിരുന്നു. റിയാദ് നവോദയയുടെ മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി, മക്കൾ വിദ്യാർത്ഥികളായ ആസിഫ്, അൻസിഫ്, അംന. സഹോദരങ്ങൾ: സിദ്ധീഖ്, സലീന, ബുഷ്‌റ.