കുവൈത്ത് സിറ്റി: കടലില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മഹബൂലയിലായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്‍ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ തെരച്ചില്‍ നടത്തിയിരുന്നു.