ദുബായ്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ദുബായ് ഔവര്‍ ഓണ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അഹ്മദ്​ സിയാദ്​ (18) ആണ് മരിച്ചത്.  തൃശൂർ നാട്ടിക മംഗലത്തു വീട്ടിൽ  ഷാനവാസ്​ (ഷാജി), ഷക്കീല ദമ്പതികളുടെ മകനാണ്​. അഹ്മദ്​ സിയാദിന് നേരത്തെ​ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഖൂസ്​ ഖബർ സ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.