ഇന്ത്യയെ പ്രതിനിധീകരിച്ച തേജു നന്ദനയാണ് മത്സരത്തിൽ ഒന്നാമത് എത്തിയത്. അർമേനിയിൽ നിന്നുള്ള അലക്സന്യാൻ അരീനയാണ് മത്സരത്തിലെ റണ്ണറപ്പ്.
ദുബൈ: ദുബൈയില്‍ നടന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിച്ച മലയാളി വിദ്യാർഥിനിക്ക് മൂന്നാം സ്ഥാനം. ദുബായ് മില്ലെനിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗൗരി പ്രജിത്താണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് ഗൗരിയുടെ നേട്ടം. ഇന്ത്യയെ പ്രതിനിധീകരിച്ച തേജു നന്ദനയാണ് മത്സരത്തിൽ ഒന്നാമത് എത്തിയത്. അർമേനിയിൽ നിന്നുള്ള അലക്സന്യാൻ അരീനയാണ് മത്സരത്തിലെ റണ്ണറപ്പ്. മത്സരാർത്ഥികളുടെ കലാമികവും വ്യക്തിത്വമികവും അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നു വിജയികളെ നിശ്ചയിച്ചത്. നാലുദിവസം നീണ്ട സൂപ്പർ ഗ്ലോബ് കോൺടെസ്റ്റിൽ വിവിധ റൗണ്ടുകളിൽ ആയിട്ടായിരുന്നു മത്സരങ്ങൾ. കൊല്ലം സ്വദേശി പ്രജിത് ഗോപിദാസിന്റെയും സോജാ പ്രജിത്തിന്റെയും മകളാണ് ഗൗരി.
Read More - ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി ഇനി മുകേഷ് അംബാനിക്ക് സ്വന്തം
ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന്
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും. സംഗീത കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് അറിയിച്ചു.
ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി എട്ടാം പതിപ്പെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അൽ ഖാജ അറിയിച്ചു.
Read More - യുഎഇയിലെ സ്വര്‍ണവില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
