ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളിയാണ് മക്കയില്‍ മരിച്ചത്. 

റിയാദ്: ഉംറ നിർവഹിക്കാൻ എത്തിയ തൃശ്ശൂർ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) മക്കയിൽ മരിച്ചു. ഏപ്രിൽ ഏഴിനാണ് നാട്ടിൽനിന്ന് ഉംറ വിസയിൽ സൗദിയിൽ എത്തിയത്. ഉംറ നിർവഹിച്ച ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ വെച്ച് സ്ട്രോക്ക് വന്നതിനെ തുടർന്നു മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഭാര്യ: സുഹറ, മക്കൾ: ഷെമീർ മുഹമ്മദ്( ഷാർജ), സജനി. മക്കയിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങളുമായി മകൻ ഷമീറിന്റെയും ജിദ്ദ നവോദയയുടെ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നു.

Read Also -  വാഹനം ഒട്ടകത്തിലിടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം