റിയാദ്​: ദക്ഷിണ സൗദിയിൽ മലയാളി യുവാവ്​ ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം കല്ലറ കുറ്റിമൂട്ടിൽ സ്വദേശി ലിജിന ഭവനിൽ നിസാറിന്റെ മകൻ നസീബ് (കൊച്ചുമോൻ 27) ആണ്​ ഖമീസ്​ മുശൈത്തിൽ മരിച്ചത്​. രാവിലെ ഉറക്കം എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്ത് ചെന്ന് നോക്കിയപ്പോഴാണ്​ മരണപ്പെട്ട നിലയിൽ കണ്ടത്​.

മൂന്ന്​ വർഷം മുമ്പാണ്​ നാട്ടിൽ പോയി വന്നത്​. അതിനുശേഷം പോയിട്ടില്ല. അവിവാഹിതനാണ്​. മാതാവ്​ ഒരു വർഷം മുമ്പാണ്​ മരിച്ചത്​. സഹോദരങ്ങൾ: നജീബ്, ലിജിന. മൃതദേഹം ഖമീസിൽ തന്നെ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾ സഹോദരൻ നജീബിന്റെയും സഹോദരി ഭർത്താവ് മുജീബ് ചടയമംഗലത്തിന്റെയും നേതൃത്വത്തിൽ നടക്കുന്നു.