റിയാദ്: രോഗബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി വളയംകുന്നിൽ ത്വയ്യിബ് (29) ആണ് സൗദി ജർമൻ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് മരിച്ചത്. പിതാവ് നാസർ സൗദിയിലെ  ത്വാഇഫിൽ ജോലി ചെയ്യുന്നു. ഖദീജയാണ് മാതാവ്. ഭാര്യ: മുബീന. 

റിയാദ് എക്സിറ്റ് അഞ്ചിൽ  ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ത്വയ്യിബ്. മൃതദേഹം റിയാദിൽ തന്നെ  ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം  ജില്ലാകമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി നേതൃത്വം നൽകുന്നു.