റിയാദ്​: മലയാളി യുവാവ്​ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുൾപ്പെട്ട അൽ ഹസയിൽ ഉറക്കത്തിൽ മരിച്ചു. നവോദയ സാംസ്ക്കാരിക വേദി അൽ അഹ്സ മുബറസ് ഏരിയ- സനാഇയ വെസ്റ്റ്​ യൂനിറ്റംഗവും കൊല്ലം കൊട്ടാരക്കര, ഓടനവട്ടം സ്വദേശിയുമായ സുമേഷ് സുന്ദരേശൻ (34) ആണ് മരിച്ചത്​. 

അൽഹസ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ആറുമാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്​. രാത്രി ഉറങ്ങാൻ കിടന്ന സുമേഷ്​ രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ആണ് അധികൃതരെ വിവരമറിയിച്ചത്. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മാതാവും കുറച്ച് കാലം മുമ്പ് മരിച്ചിരുന്നു.