വാദി ദവാസിറില്‍ വിമാനത്താവളത്തിനടത്തുള്ള കൃഷിയിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിച്ചുകൊണ്ടിരിക്കെ 12 മീറ്ററോളം ആഴമുള്ള ടാങ്കില്‍ പ്രവീണ്‍ മുങ്ങിപ്പോവുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ വാദി ദവാസിറില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍(35) ആണ് വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചത്. കൃഷിയിടത്തിലെ വാട്ടര്‍ ടാങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.

വാദി ദവാസിറില്‍ വിമാനത്താവളത്തിനടത്തുള്ള കൃഷിയിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിച്ചുകൊണ്ടിരിക്കെ 12 മീറ്ററോളം ആഴമുള്ള ടാങ്കില്‍ പ്രവീണ്‍ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona