അബുദാബി: ഗൾഫിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു. പയ്യന്നൂർ, പത്തനംതിട്ട, തൃശ്ശൂർ സ്വദേശികളാണ് മരിച്ചത്. യുഎഇയിലെ അജ്മാനിൽ കൊവിഡ് ചികിത്സയിൽ ആയിരുന്നു മരിച്ച പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള .കഴിഞ്ഞമാസം 26 മുതൽ അജ്മാൻ ശൈഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് മരണം സംഭവിച്ചു. 

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

തൃശൂർ സ്വദേശിയായ പുത്തൻചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണൻ ഷാർജയിൽ വെച്ചാണ് മരിച്ചത്. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന ഉണ്ണികൃഷ്ണൻ നാല് മാസം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്. ഹൃദ്രോഗത്തെ തുടർന്ന് ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹവും അലട്ടിയിരുന്നതായാണ് വിവരം. പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായിലാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇതോടെ ഗൾഫിൽ കൊവിഡ് ജീവനെടുത്ത മലയാളികളുടെ എണ്ണം 98 ആയി ഉയര്‍ന്നു. ഗള്‍ഫില്‍ 163,644 കൊവിഡ് രോഗ ബാധിതരാണുള്ളത്. 

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

"