Asianet News MalayalamAsianet News Malayalam

ഒമാനില്‍ മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍; രണ്ട് ബോട്ടുകള്‍ പിടികൂടി

തീരദേശ മേഖലയില്‍ കൂടി കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച ഇവരുടെ പക്കല്‍ നിന്നും 7.363 കിലോഗ്രാം 'ഖാട്ട്' എന്ന മയക്കുമരുന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാട്ട്'.

Khat smuggling attempt thwarted in Oman
Author
Muscat, First Published Mar 12, 2021, 5:32 PM IST

സലാല: ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച രണ്ടു ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ്  പിടികൂടി. ദോഫാര്‍ ഗവര്‍ണറേറ്റിലെ 'മിര്‍ബാത്ത്',  'ടാക്കാ' എന്നീ തീരദേശ മേഖലയില്‍ കൂടി കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച ഇവരുടെ പക്കല്‍ നിന്നും 7.363 കിലോഗ്രാം 'ഖാട്ട്' എന്ന മയക്കുമരുന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാട്ട്'. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

Khat smuggling attempt thwarted in Oman


 

Follow Us:
Download App:
  • android
  • ios