മസ്മക് കൊട്ടാരവും അതിന്റെ പ്രധാന മുറ്റവും ചുറ്റുപാടുകളും പള്ളിയും മജ്ലിസും (അൽദിവാനിയ) സന്ദർശിച്ചു. നിരവധി അമീറുമാർ സൽമാൻ രാജാവിനെ അനുഗമിച്ചു.
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ദീറയിലുള്ള റിയാദ് ഗവർണറേറ്റ് ആസ്ഥാനവും മസ്മക് കൊട്ടാരവും സന്ദർശിച്ചു. ഗവർണറേറ്റ് ആസ്ഥാനത്ത് എത്തിയ സൽമാൻ രാജാവിനെ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ അൽസുദൈരി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗവർണറേറ്റ് കെട്ടിടം സൽമാൻ രാജാവ് ചുറ്റി കണ്ടു.
റിയാദിൽ നേരത്തെ ഗവർണറായിരിക്കെയുണ്ടായ അനുഭവങ്ങൾ അയവിറക്കിയ രാജാവ് നേട്ടങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ശേഷം മസ്മക് കൊട്ടാരവും അതിന്റെ പ്രധാന മുറ്റവും ചുറ്റുപാടുകളും പള്ളിയും മജ്ലിസും (അൽദിവാനിയ) സന്ദർശിച്ചു. നിരവധി അമീറുമാർ സൽമാൻ രാജാവിനെ അനുഗമിച്ചു. 1865-ൽ ഇമാം അബ്ദുല്ല ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ സഊദിന്റെ ഭരണകാലത്ത് നിർമിച്ച മസ്മക് കൊട്ടാരം റിയാദിന്റെ ചരിത്രപരവും പൈതൃകപരവുമായ നാഴികക്കല്ലാണ്.

സൗദി അറേബ്യയെ ഏകീകരിക്കുന്നതിനുള്ള അബ്ദുൽ അസീസ് രാജാവിന്റെ പോരാട്ടം തുടക്കം കുറിക്കുന്നത് മസ്മക് കൊട്ടാരത്തിൽനിന്നാണ്. അരനൂറ്റാണ്ടോളം കാലം റിയാദ് ഗവർണറായിരുന്നു സൽമാൻ രാജാവ്. ഗവർണറായിരിക്കെയാണ് കിരീടാവകാശിയായി അവരോധിതനാവുന്നത്.
Read More - സ്വദേശിവത്കരണ നിബന്ധന പാലിക്കാന്‍ ഇനി 50 ദിവസം കൂടി മാത്രം ബാക്കി; പിഴ 15 ലക്ഷത്തിലധികം
സൗദി അറേബ്യയിൽ പൗരന്മാർക്ക് നിജപ്പെടുത്തിയ തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാം
റിയാദ്: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ പൗരന്മാർക്ക് നിജപ്പെടുത്തിയ മുഴുവൻ തൊഴിൽ മേഖലകളിലും ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
Read More - മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
ഇങ്ങനെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏത് തൊഴിലുകളിലും ഏതെങ്കിലും ഗൾഫ് പൗരനെ നിയമിക്കുകയാണെങ്കിൽ അത് സൗദിവൽക്കരണ ശതമാനത്തിൽ ഒന്നായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതമാക്കിയിട്ടുണ്ട്. അടുത്ത വർഷത്തോടെ കൺസൾട്ടിങ് പ്രഫഷനുകളുടെയും ബിസിനസ്സുകളുടെയും 35 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജ്ഹി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
