Asianet News MalayalamAsianet News Malayalam

സൗദിയിലേക്കുള്ള യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങി; പ്രവാസികളെ സൗജന്യമായി റിയാദിലെത്തിച്ച് കെഎംസിസി

ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ ഭീതിയില്‍ സൗദി അറേബ്യ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്നാണ് ഈ യാത്രക്കാര്‍  യു.എ.ഇയില്‍ കുടുങ്ങിയത്. രണ്ടാഴ്ച അടച്ചിട്ടതോടെ സാധാരണക്കാരായ പ്രവാസികള്‍ യു.എ.ഇയില്‍ പെട്ടുപോകുകയായിരുന്നു.

KMCC arranged bus sevices for stranded expats in uae to reach riyadh
Author
Riyadh Saudi Arabia, First Published Jan 9, 2021, 2:26 PM IST

റിയാദ്: സൗദിയില്‍ എത്താനായി നാട്ടില്‍ നിന്ന് പുറപ്പെട്ട് യു.എ.ഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ കെ.എം.സി.സി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി. അജ്മാന്‍  കെ.എം.സി.സിക്ക് കീഴില്‍ യാത്ര പുറപ്പെട്ട 27 പേരാണ് വെള്ളിയാഴ്ച സൗദിയിലെത്തിയത്. പൂര്‍ണമായും സൗജന്യമായാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്. റിയാദ്  അസീസിയയിലെ സാപ്റ്റികോ ബസ് സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ക്ക് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഭക്ഷണം വിതരണം ചെയ്തു.

ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ ഭീതിയില്‍ സൗദി അറേബ്യ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്നാണ് ഈ യാത്രക്കാര്‍  യു.എ.ഇയില്‍ കുടുങ്ങിയത്. രണ്ടാഴ്ച അടച്ചിട്ടതോടെ സാധാരണക്കാരായ പ്രവാസികള്‍ യു.എ.ഇയില്‍ പെട്ടുപോകുകയായിരുന്നു. അജ്മാന്‍ കെ.എം.സി.സിക്ക് കീഴില്‍  മുന്നൂറോളം പ്രവാസികള്‍ക്ക് ആശ്രയമൊരുക്കി. അജ്മാനില്‍ നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട ആദ്യ ബസാണ് റിയാദിലെത്തിയത്. യാത്രക്കാരെ സ്വീകരിക്കാന്‍  കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി.പി. മുസ്തഫ, മുജീബ് ഉപ്പട, ഷംസു  പെരുമ്പട്ട, സഫീര്‍ തിരൂര്‍, നൗഫല്‍ താനൂര്‍, അലി അക്ബര്‍, മുനീര്‍ മക്കാനി, ഉസ്മാന്‍ ചെറുമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി. യാത്രക്കാരായ ആളുകളില്‍ സൗദിയിലെ  വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ളവരുണ്ടായിരുന്നു. ഇവര്‍ക്കും കെഎംസിസി ആവശ്യമായ സേവനങ്ങള്‍ നല്‍കി. വരും ദിവസങ്ങളില്‍ ബാക്കിയുള്ള ബസുകളെത്തും.

Follow Us:
Download App:
  • android
  • ios