കെഎംസിസി ബഹ്റൈന്‍ ശിഹാബ് തങ്ങള്‍ ജീവസ്പര്‍ശം രക്തദാന ക്യാമ്പ് 13 വര്‍ഷങ്ങളിലായി ഏകദേശം 5300 ല്‍ പരം ആളുകള്‍ അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനമായി നല്‍കിയിട്ടുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു.

മനാമ: ബഹ്റൈന്‍(Bahrain) അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെഎംസിസി ബഹ്റൈന്‍(KMCC Bahrain) 36-ാമത് രക്തദാന ക്യാമ്പ് സല്‍മാനിയ ഹോസ്പിറ്റലില്‍ വെച്ചു ഡിസംബര്‍ 16 ന് നടക്കുമെന്ന് സ്വാഗസംഘം ഭാരവാഹികള്‍ അറിയിച്ചു. കെഎംസിസി ബഹ്റൈന്‍ ശിഹാബ് തങ്ങള്‍ ജീവസ്പര്‍ശം രക്തദാന ക്യാമ്പ് 13 വര്‍ഷങ്ങളിലായി ഏകദേശം 5300 ല്‍ പരം ആളുകള്‍ അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനമായി നല്‍കിയിട്ടുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടാം ദിവസത്തില്‍ (ഡിസംബര്‍ 17) മനാമ കെഎംസിസി ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന വിവിധ കലാ പരിപാടികള്‍, കുടുംബ സംഗമം, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സംഗമം എന്നീ ആഘോഷങ്ങളോട് കൂടി ആയിരിക്കുമെന്ന് കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, സ്വാഗതസംഘം ഭാരവാഹികളായ ഷാഫി പാറക്കട്ട, റഷീദ് ആറ്റൂര്‍ എന്നിവര്‍ അറിയിച്ചു. പരിപാടികളില്‍ ഏവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.