മലപ്പുറം: ദുബായ് കെഎംസിസി തർക്കവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് നേതാക്കൾ പാണക്കാട്ട് അടിയന്തരയോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം ദുബൈ കെഎംസിസി യോഗം കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റി അംഗങ്ങളില്‍ ചിലരെ നേതൃത്വം അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു തമ്മില്‍ തല്ല്. ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് പ്രശ്നമുണ്ടായത്. ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ യോഗങ്ങൾ അലങ്കോലപ്പെടുന്നത്.