ഖത്തറില്‍ ഇന്റീരിയര്‍ മേഖലയിലെ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം ഞായറാഴ്‍ച രാവിലെ ജോലി ആവശ്യാര്‍ത്ഥം പുറത്തുപോയി താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്‍കാരിക പ്രവര്‍ത്തകനും ഖത്തര്‍ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായ മാനത്താമ്പ്ര കുഞ്ഞമ്മദ് ഹാജി (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയിലായിരുന്നു അന്ത്യം.
ഖത്തറില്‍ ഇന്റീരിയര്‍ മേഖലയിലെ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം ഞായറാഴ്‍ച രാവിലെ ജോലി ആവശ്യാര്‍ത്ഥം പുറത്തുപോയി താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ - അരീദ. മക്കള്‍ - റസീന, സൈനുല്‍ ആബിദ് (അറഫാത്ത്), അഫ്‍നാസ്, സനുന്‍. ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. നടപടികള്‍ പൂര്‍ത്തിയാക്കാനായി കെ.എം.സി.സി ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തവര്‍ രംഗത്തുണ്ട്.
