ചൈതന്യവത്തായ കര്‍മ്മ സരണിയിയിലൂടെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുശോചിച്ചവര്‍ അഭിപ്രായപ്പെട്ടു. ജാതി, മത, രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ തന്നോട് ചേര്‍ത്ത് നിര്‍ത്തിയ തങ്ങള്‍ ദുരിത കാലത്തെല്ലാം വേദനിക്കുന്നവര്‍ക്ക് മുമ്പില്‍ ആശ്രയമായി നില കൊണ്ടു. റിയാദ് സന്ദര്‍ശിച്ച വേളയിലെ അനുഭവങ്ങള്‍ പങ്കുവെച്ച ഭാരവാഹികള്‍ തങ്ങളുടെ സൗമ്യമായ പെരുമാറ്റത്തെയും ഇടപ്പെടലുകളെയും എടുത്തു പറഞ്ഞു.

റിയാദ്: പ്രിയ നേതാവിന്റെ വിയോഗത്തില്‍ അനുശോചിക്കാനും മയ്യിത്ത് നമസ്‌കരിക്കാനുമായി പ്രവൃത്തി ദിവസമായിട്ടും റിയാദിലെ (Riyadh) മലയാളി സമൂഹത്തില്‍ നല്ലൊരു പങ്ക് ബത്ഹയിലേക്ക് ഒഴുകിയെത്തി. അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ( Panakkad Hyderali Shihab Thangal) അനുശോചന യോഗത്തിനെത്തിയ ജനങ്ങളെ ബത്ഹയിലെ അപ്പൊളോ ഡിമോറ ഹോട്ടലിന് ഉള്‍ക്കൊള്ളാനായില്ല. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയാണ് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്.

ചൈതന്യവത്തായ കര്‍മ്മ സരണിയിയിലൂടെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുശോചിച്ചവര്‍ അഭിപ്രായപ്പെട്ടു. ജാതി, മത, രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ തന്നോട് ചേര്‍ത്ത് നിര്‍ത്തിയ തങ്ങള്‍ ദുരിത കാലത്തെല്ലാം വേദനിക്കുന്നവര്‍ക്ക് മുമ്പില്‍ ആശ്രയമായി നില കൊണ്ടു. റിയാദ് സന്ദര്‍ശിച്ച വേളയിലെ അനുഭവങ്ങള്‍ പങ്കുവെച്ച ഭാരവാഹികള്‍ തങ്ങളുടെ സൗമ്യമായ പെരുമാറ്റത്തെയും ഇടപ്പെടലുകളെയും എടുത്തു പറഞ്ഞു. തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ചൂണ്ടിക്കാട്ടി. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, കുഞ്ഞി കുമ്പള (ഒ.ഐ.സി.സി), ഷാഫി ദാരിമി (എസ്.ഐ.സി), സുബ്രഹ്മണ്യന്‍ (കേളി), റഷീദ് (സിജി), റഹ്മത്ത് ഇലാഹി (തനിമ), സനൂപ് പയ്യന്നൂര്‍ (പി.എസ്.വി), അഫ്താബ് റഹ്മാന്‍ (റിയാദ് മീഡിയാ ഫോറം), ഇബ്രാഹിം സുബ്ഹാന്‍, ടി.പി. അഹമ്മദ്, യു.പി. മുസ്തഫ, എസ്.വി. അര്‍ഷുല്‍ അഹമ്മദ്, ഷുഹൈബ് പനങ്ങാങ്ങര, നാസര്‍ ലാല്‍പ്പേട്ട് (തമിഴ് പേരവൈ) എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഹിദ് മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുസലാം തൃക്കരിപ്പൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, ബാവ താനൂര്‍, സിദ്ദീഖ് കോങ്ങാട്, പി.സി. അലി, മാമുക്കോയ ഒറ്റപ്പാലം, കെ.ടി. അബൂബക്കര്‍, സിദ്ദീഖ് തൂവ്വൂര്‍, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, സഫീര്‍ തിരൂര്‍, നൗഷാദ് ചാക്കീരി എന്നിവര്‍ നേതൃത്വം നല്‍ കി. സുഹൈല്‍ കൊടുവള്ളി ഖിറാഅത്ത് നടത്തി. മയ്യിത്ത് നമസ്‌ക്കാരത്തിന് അബൂബക്കര്‍ ഫൈസി വെള്ളിലയും പ്രാര്‍ഥനക്ക് ബഷീര്‍ ഫൈസി ചുങ്കത്തറയും നേതൃത്വം നല്‍കി.

(ചിത്രം: റിയാദില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് സംസാരിക്കുന്നു.)

മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഹൈദരലി തങ്ങൾ; അനുസ്മരിച്ച് രാഹുൽ, പാണക്കാട് വീട്ടിലെത്തി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

മസ്‍കത്ത്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഒമാൻ സോഷ്യൽ ഫോറം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം രാഷ്ട്രീയത്തിന്റെ നായകനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്നു അദ്ദേഹം.

ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു. എല്ലാവരുടെയും വേദനയായ വേര്‍പാടില്‍ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.