ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
മനാമ: കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതയായി. മുഖത്തലയിൽ തോമസ് ജോണിന്റെ ഭാര്യ റോസമ്മ തോമസ് (67) ആണ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് കുടുംബത്തെ സന്ദര്‍ശിക്കാനായി ഇവര്‍ ബഹ്റൈനിലെത്തിയത്. റോസമ്മയുടെ മകളും മരുമകനും കൊച്ചുമക്കളും ബഹ്റൈനിലാണ് താമസം. ഇവരെ കാണാനായാണ് റോസമ്മയും ഭര്‍ത്താവ് ജോണും ബഹ്റൈനിലെത്തിയത്.
രാവിലെ ഒമ്പതിന് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിലെ പ്രാർഥനകൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മകൾ: സിജി തോമസ്. മരുമകൻ: പോൾ. വെള്ളിയാഴ്ച, മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിലാണ് കബറടക്കം.
Read Also - ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
