ചരക്കെടുക്കാനായി അബഹയിൽ മിനി ട്രക്ക് ഓടിച്ചു എത്തിയതായിരുന്നു. വാഹനത്തിൽ സാധനങ്ങൾ കയറ്റുന്നതിനിടയിൽ കുഴഞ്ഞ് വീണു.
റിയാദ്: ഡ്രൈവറായ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി മടുക്കുംമൂട് പള്ളിപ്പറമ്പിൽ പി.എ. നവാസ് (53) ആണ് സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ മരിച്ചത്. ജിദ്ദയിൽ നിന്ന് ചരക്കെടുക്കാനായി അബഹയിൽ മിനി ട്രക്ക് ഓടിച്ചു എത്തിയതായിരുന്നു.
വാഹനത്തിൽ സാധനങ്ങൾ കയറ്റുന്നതിനിടയിൽ കുഴഞ്ഞ് വീണു. ഉടൻ ഹയാത്ത് ആശുപതിയിൽ എത്തിച്ച് മൂന്ന് ദിവസമായി ചികിത്സയിൽ തുടരവെ ഇന്നലെയാണ് മരിച്ചത്. പിതാവ്: പരേതനായ അബ്ദുൽ ഖാദർ, ഭാര്യ: സുലൈഖാ ബീവി, മക്കൾ: മുഹമ്മദ് മനാഫ്, മുഹമ്മദ് സൽമാൻ, സോന നവാസ്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുന്നതിനുള്ള നടപടികൾക്കായി ഭാര്യ സഹോദരൻ അലാമിൻ റിയാദിൽ നിന്ന് അബയിലെത്തിയിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം സഹായത്തിനായി സന്തോഷ് കൈരളി, ഡോ. ഖാദർ എന്നിവരുമുണ്ട്.
