വാഹനാപകടത്തില്‍ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു.
അബുദാബി: അബുദാബിയിലുണ്ടായ കാറപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി പശുക്കടവ് സെന്റര്‍മുക്കില്‍ വടക്കേടത്ത് നെവില്‍ കുര്യന്‍ ഡയസ് (33) ആണ് മരിച്ചത്. വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയു ഏകമകനാണ്. ഭാര്യ: പൂഴിക്കല്‍ ഒട്ടക്കല്‍ കുടുംബാംഗം ആഷ്ന. മകള്‍: റൂത്ത്. സംസ്‌കാരം നാളെ വൈകീട്ട് നാലിന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയില്‍ നടക്കും.
