Asianet News MalayalamAsianet News Malayalam

മാര്‍ച്ച് ഏഴ് മുതല്‍ കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങും

എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ 'ഹൈ റിസ്‍ക്' രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

kuwait airport to open for 24 hours from march 7th
Author
Kuwait City, First Published Feb 26, 2021, 1:25 PM IST

കുവൈത്ത് സിറ്റി: മാര്‍ച്ച് ഏഴ് മുതല്‍ കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുല്ല അല്‍ രാജ്‍ഹിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ 'ഹൈ റിസ്‍ക്' രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രിസഭയ്‍ക്കാണെന്നും ഇവിടെ നിന്നാണ് ഇത് അക്കാര്യത്തില്‍ അറിയിപ്പുണ്ടാകേണ്ടതെന്നും അറിയിച്ചിട്ടുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ആഗോള തലത്തിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തില്‍ കുവൈത്ത് സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ഇവര്‍ക്കും ഒരാഴ്‍ചയിലെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും ശേഷം ഒരാഴ്‍ചത്തെ ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്. 

Follow Us:
Download App:
  • android
  • ios