കുവൈത്ത് സിറ്റി: ബലി പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നിര്‍വ്വഹിക്കാന്‍ കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കി. കൊവിഡ് മുന്‍കരുതല്‍ നടപടികളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. 

ജുമുഅ നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ബാധകമാക്കിയാണ് പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയത്. വിപുലമായ ജുമുഅ നമസ്‌കാരത്തിന് കുവൈത്തില്‍ അനുമതി നല്‍കി കഴിഞ്ഞുള്ള രണ്ടാമത്തെ വെള്ളിയാഴ്ചയാണിത്. രാജ്യത്തെ 180തിലേറെ മസ്ജിദുകളില്‍ കഴിഞ്ഞ ആഴ്ച ജുമുഅ നടന്നിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ജുമുഅ പുനരാരംഭിച്ചത്. 15നും 60നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പകര്‍ച്ച രോഗങ്ങള്‍ ഉള്ളവര്‍ക്കും 37.5 ഡിഗ്രിയില്‍ കൂടുതല്‍ ഊഷ്മാവ് ഉള്ളവര്‍ക്കും പ്രവേശനമുണ്ടാകില്ല. ഖുതുബ 10 മിനിറ്റായിരിക്കും. 

യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം; കൊവിഡ് പരിശോധനയുടെ സമയപരിധി നീട്ടി