ജൂണ്‍ 24നാണ് സ്വകാര്യ സന്ദര്‍ശനത്തിനും വൈദ്യപരിശോധനയ്ക്കുമായി 83കാരനായ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ജര്‍മനിയിലേക്ക് പോയത്.

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ജര്‍മനിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. 

അമീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കിരീടാവകാശി അറിയിച്ചു. ജൂണ്‍ 24നാണ് സ്വകാര്യ സന്ദര്‍ശനത്തിനും വൈദ്യപരിശോധനയ്ക്കുമായി 83കാരനായ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ജര്‍മനിയിലേക്ക് പോയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona