റമദാന്‍‌ ആശംസകൾ കൈമാറി കുവൈത്ത് അമീർ. 

കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങളുടെ നേതാക്കളുമായും സുഹൃത്ത് ഇസ്ലാമിക രാജ്യങ്ങളുമായും വിശുദ്ധ റമദാന്‍‌റെ ആശംസകൾ കൈമാറി കുവൈത്ത് അമീർ ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ഈ വിശുദ്ധ മാസം കൊണ്ട് അറബ്, ഇസ്ലാമിക രാജ്യങ്ങൾ സമൃദ്ധി, നന്മ തുടങ്ങി അനുഗ്രഹങ്ങളാൽ നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also - 102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴം,45 രാജ്യങ്ങളിലേക്ക് ഖുർആൻ; 'ഖാദിമുൽ ഹറമൈൻ റമദാൻ' പദ്ധതിക്ക് തുടക്കം

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രത ശുദ്ധിയുടെ നാളുകൾ തുടങ്ങുകയാണ്. യു എ ഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും റമദാൻ വ്രതം ശനിയാഴ്ച ആരംഭിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽആയിരിക്കും റമദാൻ വ്രതം ആരംഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം