റമദാനെ നല്ല രീതിയില്‍ സ്വീകരിക്കാനും അനുഗ്രഹങ്ങള്‍ നേടിയെടുക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് അമീര്‍ പറഞ്ഞു. 

കുവൈത്ത് സിറ്റി: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിക്കുമ്പോള്‍ ആശംസ നേര്‍ന്ന് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും റമദാന്‍ ആശംസ അറിയിച്ച അദ്ദേഹം റമദാനെ നല്ല രീതിയില്‍ സ്വീകരിക്കാനും അനുഗ്രഹങ്ങള്‍ നേടിയെടുക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും പറഞ്ഞു. 

അതേസമയം ഈ വര്‍ഷം പൊതുജനങ്ങളില്‍ നിന്ന് റമദാന്‍ ആശംസകള്‍ സ്വീകരിക്കുന്ന ചടങ്ങ് ഉണ്ടാകില്ലെന്ന് അമീരി ദീവാനിയ അറിയിച്ചു. രാജ, ഭരണ കുടുംബത്തിലെ പ്രധാനികള്‍സ പൊലീസ് സൈനിക, ദേശീയ ഗാര്‍ഡ് മേധാവികള്‍, ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് സാധാരണ പോലെ ആശംസകള്‍ സ്വീകരിക്കും.