മിഡിൽ ഈസ്റ്റിലെ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തെക്കുറിച്ചും സൗഹൃദ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും കുവൈത്ത് അമീറും തുര്‍ക്കി പ്രസിഡന്‍റും ചര്‍ച്ച നടത്തി.
കുവൈത്ത് സിറ്റി: കുവൈത്ത് അമീറും തുർക്കി പ്രസിഡന്‍റും ചർച്ച നടത്തി. സംഘർഷങ്ങൾ ലഘൂകരിക്കാനും എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്‍റെ ആവശ്യകത അമീർ ശൈഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹും തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗനും ഊന്നിപ്പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തെക്കുറിച്ചും സൗഹൃദ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും പ്രസിഡന്‍റ് എർദോഗനും കുവൈത്ത് അമീറും ഫോണിൽ സംസാരിച്ചു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളെയും, അത് എല്ലാ മനുഷ്യ നിയമങ്ങളെയും, മാനദണ്ഡങ്ങളെയും, മൂല്യങ്ങളെയും ലംഘിക്കുകയും, മേഖലയിൽ അത് നടത്തുന്ന ആക്രമണത്തെയും അമീറും പ്രസിഡന്റ് എർദോഗനും ശക്തമായി അപലപിക്കുകയും പൂർണ്ണമായും നിരസിക്കുകയും ചെയ്തു. പ്രാദേശിക, അന്താരാഷ്ട്ര മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു.
