സുരക്ഷാ മേഖലകളിലെ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളാണ് പ്രധാനമായും ഇരുവരും ചർച്ച ചെയ്തത്.

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ മേഖലകളിലെ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളാണ് പ്രധാനമായും ഇരുവരും ചർച്ച ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രി ശൈഖ് ഫഹദുമായി നടന്ന കൂടിക്കാഴ്ചയിൽ, സുരക്ഷ, കുറ്റകൃത്യങ്ങൾ, വൈദഗ്ദ്ധ്യം കൈമാറൽ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾ ഇന്ത്യൻ അംബാസഡർ ചർച്ച ചെയ്തു. സുപ്രധാനമായ ഉഭയകക്ഷി വിഷയങ്ങളും കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യൻ അംബാസഡർ മന്ത്രിയെ ധരിപ്പിച്ചു.