കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 553 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 836 പേര്‍ കൂടി സുഖം പ്രാപിച്ചു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 58,221 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥരീകരിക്കപ്പെട്ടത്. ഇതില്‍ 48,381 പേര്‍ ഇതിനോടകം രോഗമുക്തരായി. ഇതുവരെ 404 പേരാണ് മരിച്ചത്. 9436 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 143 പേരുടെ നില ഇപ്പോള്‍ ഗുരുതരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3443 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതുവരെ 4,52,970 കൊവിഡ് ടെസ്റ്റുകളാണ് കുവൈത്തില്‍ നടത്തിയിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57.7 ശതമാനം പേര്‍ സ്വദേശികളും 42.3 ശതമാനം പേര്‍ മറ്റ് രാജ്യങ്ങളിലെ പൗരന്മാരുമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.