കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 44 ആയി. പുതിയതായി 278 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 80 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2724 ആയി. രാജ്യത്താകെ 6567 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം 162 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ആകെ 2381 പേര്‍ക്ക് കുവൈത്തില്‍ കൊവിഡ് ഭേദമായിട്ടുണ്ട്. 4142 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ 91 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 52 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.