കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 12 മുതല്‍ 26 വരെയാണ് അവധി. മാര്‍ച്ച് 29നായിരിക്കും ഇനി പ്രവര്‍ത്തനം പുനരാരംഭിക്കുക. അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. റസ്റ്റോറന്റുകള്‍, കഫേകള്‍, ജിംനേഷ്യം, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പോകുന്നതിനും വിലക്കുണ്ട്. 

രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതായും കുവൈത്ത് അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കാര്‍ഗോ വിമാനങ്ങള്‍ മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുകയെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.