തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് തങ്ങുകയും ചെയ്യുന്ന നിരവധി പ്രവാസികളെയാണ് കഴിഞ്ഞ മാസങ്ങളില്‍ അറസ്റ്റ് ചെയ്തത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ 22 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന് ഫര്‍വാനിയ ഏരിയയില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്. ഇവരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് തങ്ങുകയും ചെയ്യുന്ന നിരവധി പ്രവാസികളെയാണ് കഴിഞ്ഞ മാസങ്ങളില്‍ അറസ്റ്റ് ചെയ്തത്. ഇത്തരക്കാരെ കണ്ടെത്താനായി ഊര്‍ജിതമായ പരിശോധനകളും രാജ്യത്തുടനീളം നടക്കുന്നുണ്ട്. അറസ്റ്റിലാവുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും ഇവര്‍ക്ക് കുവൈത്തിലേത്ത് മടങ്ങിവരാനാവില്ല.
