നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. 

കുവൈത്ത് സിറ്റി: ഈജിപ്തിൽ നിർമ്മിക്കുന്ന മാരഗറ്റി ചിക്കൻ സ്റ്റോക്കിനെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) മുന്നറിയിപ്പ് നൽകി. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്.

ഉൽപ്പന്നം കുവൈത്ത് വിപണിയിൽ ഇല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ അതിന്റെ ഉപയോഗം ഒഴിവാക്കാനും കണ്ടെത്തിയാൽ ഉടൻ തന്നെ അത് നശിപ്പിക്കാനും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. 480 ഗ്രാം പാക്കേജിൽ വരുന്ന, 2025 നവംബർ 1 വരെ എക്സ്പയറി ഡേറ്റുള്ള ഉല്‍പ്പന്നത്തിലാണ് നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. 

Read Also -  കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം