Asianet News MalayalamAsianet News Malayalam

പ്രത്യേക പെട്ടിയിൽ ഒളിപ്പിച്ചു; പരിശോധനയില്‍ കയ്യോടെ പിടിയിൽ, പിടിച്ചെടുത്തത് 13,422 കുപ്പി മദ്യം

മദ്യക്കടത്തുകാര്‍ക്കും അനധികൃത ഡീലര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

kuwait authorities seized 13422 bottles of alcohol
Author
First Published Feb 9, 2024, 4:51 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മദ്യവേട്ട. ശുവൈഖ് തുറമുഖത്ത് നിന്ന് വന്‍തോതില്‍ മദ്യം പിടികൂടി. 10 ലക്ഷം കുവൈത്തി ദിനാര്‍ വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് അധികൃതര്‍ പിടികൂടിയത്. 

വിദേശത്ത് നിന്നെത്തിയ കണ്ടെയ്നറിനുള്ളില്‍ പ്രത്യേക പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മദ്യം ഡ്രഗ്സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറലിന് കൈമാറി. മദ്യക്കടത്തുകാര്‍ക്കും അനധികൃത ഡീലര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Read Also -  'വെയര്‍ഹൗസ് കാലിയാക്കൽ, മറന്നുവച്ച ബാഗേജുകൾ തുച്ഛ വിലയിൽ', ഇത് വൻ അവസരമെന്ന് കരുതിയോ? മുട്ടൻ പണിയാണ് 

പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍; 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഖുറൈൻ മാർക്കറ്റിൽ നടത്തിയ പരിശോധനകളിൽ ഉപയോഗശൂന്യമായ 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മുബാറക് അൽ കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ഡോ. സൗദ് അൽ ജലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തിയത്. 

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട നാല് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിലെ നിരവധി മാർക്കറ്റുകളിലും റെസ്റ്റോറൻറുകളിലും മുബാറക് അൽ കബീർ ഗവർണർ മഹമൂദ് ബുഷാഹ്‌രിയുടെ സാന്നിധ്യത്തിലാണ് പരിശോധനകൾ നടന്നത്.കുവൈത്തില്‍ അടുത്തിടെ നടന്ന പരിശോധനകളില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടിയിരുന്നു. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയില്‍ കൃത്രിമം കാണിച്ച് ഹോള്‍സെയിലര്‍മാരുടെ മറവില്‍ റെസ്റ്റോറന്‍റുകളിലും കഫേകളിലും വില്‍പ്പന നടത്തുകയാണ് കമ്പനി ചെയ്തിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios