കുവൈത്തിലെ സുലൈബിയ പച്ചക്കറി മാർക്കറ്റിൽ പരിശോധനയിൽ പിടികൂടിയത് വൻ മദ്യശേഖരം. ട്രക്കിൽ നടത്തിയ വിശദമായ പരിശോധനയിൽ 11 കുപ്പി വിദേശ മദ്യവും ഒരു കാൻ ബീയറുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കിയത്.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി മദ്യം കടത്താനുള്ള ശ്രമം സുലൈബിയ വെജിറ്റബിൾ മാർക്കറ്റ് ഇൻസ്പെക്ഷൻ യൂണിറ്റിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർ തകർത്തു. മാർക്കറ്റിലേക്ക് എത്തിയ ട്രക്കിൽ നടത്തിയ പതിവ് പരിശോധനയിലാണ് മദ്യശേഖരം കണ്ടെത്തിയത്. ട്രക്കിൽ നടത്തിയ വിശദമായ പരിശോധനയിൽ 11 കുപ്പി വിദേശ മദ്യവും ഒരു കാൻ ബീയറുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥരുടെ ജാഗ്രതയും കൃത്യമായ പരിശോധനയുമാണ് മദ്യക്കടത്ത് തടയാൻ സഹായിച്ചത്. സംഭവത്തെ തുടർന്ന് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് ഡിപ്പാർട്ട്മെന്റിനെ വിവരമറിയിക്കുകയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. പിടിച്ചെടുത്ത മദ്യവും വാഹനവും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

