ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് മൂന്ന് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും ഫെബ്രുവരി 24 വെള്ളിയാഴ്ച കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നാല് ദിവസം അവധി ലഭിക്കും. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫെബ്രുവരി മാസത്തെ അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഫെബ്രുവരി 19ന് ഇസ്റാഅ് - മിഅ്റാജ് അവധിയും ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് ഫെബ്രുവരി 25 മുതല്‍ 27 വരെയുമാണ് അവധി. 

ഫെബ്രുവരി 19നുള്ള ഇസ്റാഅ് - മിഅ്റാജ് അവധിക്ക് ശേഷം ഫെബ്രുവരി 20ന് പ്രവര്‍ത്തനം പുനഃരാരംഭിക്കും. അതേസമയം ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് മൂന്ന് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും ഫെബ്രുവരി 24 വെള്ളിയാഴ്ച കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നാല് ദിവസം അവധി ലഭിക്കും. അവധിക്ക് ശേഷം ഫെബ്രുവരി 28ന് ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുക.

കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നടപ്പാക്കാന്‍ പോകുന്ന വന്‍ വികസന പദ്ധതികള്‍ സംബന്ധിച്ച് പബ്ലിക് വര്‍ക്ക്സ് മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ഫോളോഅപ്പ് കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടും തിങ്കളാഴ്ച കുവൈത്ത് ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നു. പ്രധാനമന്ത്രി ശൈഖ് അഹ്‍മദ് നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ സീഫ് പാലസിലാണ് പ്രതിവാര മന്ത്രിസഭാ യോഗം ചേര്‍ന്നത്.

Read also: ഒരു വയസുകാരിയുടെ തലയ്ക്കടിച്ച പ്രവാസി വീട്ടുജോലിക്കാരി ദുബൈ ജയിലില്‍; കുട്ടിയെ ഉറക്കാന്‍ ശ്രമിച്ചതെന്ന് വാദം