കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 12-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൽ 2,200-ലധികം പേർ പങ്കെടുത്തു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ’ എന്ന വിഷയത്തിൽ ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിപാടി, യോഗയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിർണായകമായി. ചടങ്ങിന്റെ ഭാഗമായി ഫോട്ടോ, ചിത്രകലാ പ്രദർശനങ്ങളും സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി സംഘടിപ്പിച്ച 12-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷം ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ’ എന്ന ആശയത്തെ ആസ്പദമാക്കി ജൂൺ 19 മുതൽ 21 വരെ നടക്കുന്ന മൂന്ന് ദിവസത്തെ യോഗോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, വിദ്യാർത്ഥികൾ, യോഗ അഭ്യസകർ എന്നിവരടക്കം 2,200-ലധികം പേർ കൂട്ടായ യോഗാഭ്യാസത്തിൽ പങ്കെടുത്തു. കുവൈത്ത് യോഗ കമ്മിറ്റി പ്രസിഡന്റ് പത്മശ്രീ ശൈഖ ഷൈഖ അൽ സബാഹ്, അറബ് യോഗ ഫൗണ്ടേഷൻ സ്ഥാപകയും ഏഷ്യൻ യോഗാസന സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റുമായ പത്മശ്രീ നൗഫ് മർവായി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

പരിപാടിയുടെ ഭാഗമായി ‘യോഗ ഇൻ ഫോക്കസ്’ ഫോട്ടോ മത്സര പ്രദർശനവും യോഗ വിഷയമാക്കിയ ചിത്രകലാ പ്രദർശനവും സംഘടിപ്പിച്ചു. ആരോഗ്യം, ഐക്യം, മാനസിക-ശാരീരിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന യോഗയുടെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ പരിപാടി ശ്രദ്ധേയമായി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.