സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 

കുവൈത്ത് സിറ്റി: ഏപ്രിൽ ആദ്യം മുതൽ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഇന്റർ-പാർട്ടിസിപ്പന്റ് പേയ്‌മെന്റുകൾക്കുള്ള ഓട്ടോമേറ്റഡ് സെറ്റിൽമെന്‍റ് സിസ്റ്റം (KASSIP), കുവൈത്ത് ഇലക്ട്രോണിക് ചെക്ക് ക്ലിയറിംഗ് സിസ്റ്റം (KECCS) എന്നിവ പ്രവർത്തിപ്പിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (CBK) പ്രാദേശിക ബാങ്കുകൾക്ക് സർക്കുലർ നൽകി.

Add Asianetnews as a Preferred SourcegooglePreferred

ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമുള്ള സെൻട്രല്‍ ബാങ്കിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അറിയിച്ചു.

Read Also - 1400 വർഷത്തിലേറെ പഴക്കം, പൗരാണിക സംസ്കാരങ്ങളുടെ തെളിവ്, ഫൈലക്ക ദ്വീപിൽ കണ്ടെത്തിയത് പുരാതന കിണർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം