Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഇറക്കുമതിക്ക് കരാറായി

കുവൈത്തില്‍ എത്തിച്ച ഓക്‌സ്ഫഡ് ആസ്‌ട്രസെനക്ക വാക്‌സിന്‍ ഉത്പാദകരുടെ ആവശ്യപ്രകാരം ലാബ് പരിശോധനയ്ക്ക് വെച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ചൊവ്വാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kuwait contracted for Moderna and Johnson and Johnson vaccine  supply
Author
Kuwait City, First Published Jun 8, 2021, 10:47 AM IST

കുവൈത്ത് സിറ്റി: മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാര്‍ ഒപ്പിട്ടതായി കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ്. കുവൈത്ത് ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി ഈ വിവരം അറിയിച്ചത്.

ഈ വര്‍ഷം അവസാന പാദത്തോടെ മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ കുവൈത്തിലെത്തുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. കുവൈത്തില്‍ എത്തിച്ച ഓക്‌സ്ഫഡ് ആസ്‌ട്രസെനക്ക വാക്‌സിന്‍ ഉത്പാദകരുടെ ആവശ്യപ്രകാരം ലാബ് പരിശോധനയ്ക്ക് വെച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ചൊവ്വാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം പോസിറ്റീവാണെങ്കില്‍ 10 ദിവസത്തിനകം രണ്ടുലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ കഴിയും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios