യുവതിയുടെ ഭർത്താവിന് സന്ദേശങ്ങൾ അയച്ച് പ്രതി അവരുടെ സൽപ്പേരിന് കളങ്കം വരുത്താനും ശ്രമിച്ചു. യുവതിയുടെ സഹോദരങ്ങൾക്കും ഭർത്താവിനും മുന്നിൽ അപമാനിതയാകാതിരാക്കാനായി പണവും 15,000 ദിനാർ വിലമതിക്കുന്ന ആഭരണങ്ങളും വേണമെന്നും ഇയാൾ പറഞ്ഞു.

കുവൈത്ത് സിറ്റി: ഒരു പ്രമുഖ ഫാഷനിസ്റ്റയെ വാട്സാപ്പ് വഴി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത കേസിൽ കുവൈത്തിൽ ഒരു പൗരന് ക്രിമിനൽ കോടതി 5,000 ദിനാർ പിഴ ചുമത്തി. പ്രതി പ്രാദേശിക നമ്പരുകളും അന്താരാഷ്ട്ര നമ്പരുകളും ഉപയോഗിച്ച് യുവതിക്ക് മോശമായ സന്ദേശങ്ങളും വോയിസ് മെസ്സേജുകളും അയച്ചതായി പരാതിയിൽ പറയുന്നു. യുവതിയുടെ ഭർത്താവിന് സന്ദേശങ്ങൾ അയച്ച് പ്രതി അവരുടെ സൽപ്പേരിന് കളങ്കം വരുത്താനും ശ്രമിച്ചു.

യുവതിയുടെ സഹോദരങ്ങൾക്കും ഭർത്താവിനും മുന്നിൽ അപമാനിതയാകാതിരാക്കാനായി പണവും 15,000 ദിനാർ വിലമതിക്കുന്ന ആഭരണങ്ങളും വേണമെന്നും ഇയാൾ പറഞ്ഞു. യുവതിക്കായി അഭിഭാഷകനായ ആയെദ് അൽ-റാഷിദി ആണ് കോടതിയിൽ ഹാജകുരായത്. തൻ്റെ കക്ഷിക്ക് സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരമായി 5,001 ദിനാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം സിവിൽ കേസ് ഫയൽ ചെയ്തു. കേസ് ഫയലുകളും അന്വേഷണ റിപ്പോർട്ടുകളും വാട്സാപ്പിൽ നിന്ന് ലഭിച്ച സന്ദേശങ്ങളും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രവൃത്തികൾ ഇലക്ട്രോണിക് ബ്ലാക്ക്‌മെയിലിന്‍റെയും ആശയവിനിമയ മാധ്യമങ്ങളുടെ ദുരുപയോഗത്തിൻ്റെയും പരിധിയിൽ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.