സൗദിയിൽ നിന്ന് കുവൈത്തിലേക്ക് അതിർത്തി വഴി ലഹരിമരുന്നുമായെത്തിയ യാത്രക്കാരൻ കുവൈത്തിൽ പിടിയില്‍. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 1,391 ലാറിക്ക ഗുളികകളാണ്. 

കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നിന്ന് കുവൈത്തിലേക്ക് സൽമി അതിർത്തി കടന്ന് എത്തിയ ഒരു യാത്രക്കാരനെ കസ്റ്റംസ് അധികൃതർ പിടികൂടി. പരിശോധനയിൽ ഇയാളുടെ വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 1,391 ലാറിക്ക ഗുളികകൾ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തേക്ക് ലഹരി മരുന്നുകൾ കടത്താൻ ശ്രമിച്ചതിന് യാത്രക്കാരനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. അസാധാരണ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് പൂർണ ജാഗ്രതയിലാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനാ ഉപകരണങ്ങൾ ഉയർന്ന സാങ്കേതിക നിലവാരത്തിൽ പ്രവർത്തിക്കുന്നതിലൂടെ സംശയാസ്പദമായ ചരക്കുകളും വാഹനങ്ങളും കണ്ടെത്തി പിടികൂടാൻ സാധിക്കുന്നതായും അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വിവിധ വെല്ലുവിളികൾ നേരിട്ടും കാര്യക്ഷമമായി സേവനം തുടരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.