കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധിയില്‍ മന്ത്രിസഭ ആശങ്ക രേഖപ്പെടുത്തി. 

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി നേരിടുന്നതിനായി ഇന്ത്യയ്ക്ക് സഹായം നല്‍കാന്‍ കുവൈത്ത് മന്ത്രിസഭാ തീരുമാനം. ഇന്ത്യയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകളും ദുരിതാശ്വാസ വസ്തുക്കളും അയയ്ക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 

ഇന്ത്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സഹായം എത്തിക്കുന്നത്. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധിയില്‍ മന്ത്രിസഭ ആശങ്ക രേഖപ്പെടുത്തി. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.