Asianet News MalayalamAsianet News Malayalam

വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി; കുവൈത്ത് സാമ്പത്തിക കാര്യ സമിതിക്ക് അനുകൂല നിലപാട്

കുവൈത്തിൽ വിദേശികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് 1 ശതമാനം മുതൽ 5 ശതമാനം വരെനികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശത്തിൽ പാർലമെൻറ് പല തട്ടിലാണ്. നികുതി നിർദ്ദേശം ഭരണഘടനയ്ക്ക് എതിരാണെന്ന് വ്യക്തമാക്കി നിർദ്ദേശം പാർലമെന്റിന്റെ നിയമകാര്യ സമിതി തള്ളിയിരുന്നു

Kuwait Financial Commission to put Tax on foreigners money
Author
Kuwait City, First Published Apr 4, 2019, 12:27 AM IST

കുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിനെ അനുകൂലിച്ച് കുവൈത്ത് പാർലമെൻറിന്‍റെ സാമ്പത്തിക കാര്യ സമിതി. നികുതി ഏർപ്പെടുത്തുന്നത് കുവൈത്ത് ഭരണഘടനയക്ക് എതിരല്ല. അതേ സമയം പാർലമെൻറ് നിയമകാര്യ സമിതി നികുതി നിർദേശത്തിന് എതിരാണ്.

കുവൈത്തിൽ വിദേശികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് 1 ശതമാനം മുതൽ 5 ശതമാനം വരെനികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശത്തിൽ പാർലമെൻറ് പല തട്ടിലാണ്. നികുതി നിർദ്ദേശം ഭരണഘടനയ്ക്ക് എതിരാണെന്ന് വ്യക്തമാക്കി നിർദ്ദേശം പാർലമെന്റിന്റെ നിയമകാര്യ സമിതി തള്ളിയിരുന്നു. മാത്രമല്ല ഇത് സാമ്പദ്ഘടനയിൽ വിപരീത ഫലം ഉണ്ടാക്കുമെന്ന് സർക്കാറും വ്യക്തമാക്കിയിരുന്നു. കൂടാതെ നികുതി ഏർപ്പെടുത്തിയാൽ വിദഗ്ധരായ വിദേശികൾ കുവൈത്ത് ഉപേക്ഷിക്കുമെന്നും വിദേശ നിക്ഷേപ സാധ്യത കുറയുമെന്നുമാണ് മന്ത്രിസഭയുടെ നിലപാട്.

എന്നാൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നികുതിയുടെ കാര്യത്തിൽ തുല്യത വേണമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നാണ്, സാമ്പത്തിക സമിതിയുടെ നിലപാട്. നികുതി നടപ്പിലായാൽ കള്ളപ്പണം ഒഴുകുമെന്നും സാമ്പത്തിക വ്യവസ്ഥയക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്കും നികുതിക്കെതിരാണ്.

Follow Us:
Download App:
  • android
  • ios