Asianet News MalayalamAsianet News Malayalam

കനത്ത മഴയും വെള്ളക്കെട്ടും; കുവൈത്തില്‍ വാഹനങ്ങളില്‍ കുടുങ്ങിയ നിരവധിപ്പേരെ രക്ഷിച്ചു

അതേസമയം കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് പ്രത്യേക നിയമ-സാങ്കേതിക കമ്മിറ്റിയെ നിയോഗിച്ചു. 

kuwait fire department rescued 83 persons trapped inside vehicles during heavy rain
Author
Kuwait City, First Published Nov 30, 2020, 6:28 PM IST

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളില്‍ കുടുങ്ങിപ്പോയ 83 പേരെ രക്ഷപെടുത്തിയതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു. കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട ജഹ്റയിലാണ് ഇവരില്‍ ഏറെപ്പേരും വാഹനങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടത്. സഹായം തേടി 170 ഫോണ്‍ കോളുകള്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.

അതേസമയം കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് പ്രത്യേക നിയമ-സാങ്കേതിക കമ്മിറ്റിയെ നിയോഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴവെള്ളം ഒലിച്ചുപോകുന്നതിനായി തയ്യാറാക്കിയ സംവിധാനങ്ങളുടെ വീഴ്‍ച പരിശോധിക്കാനും ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിയമ, സാങ്കേതിക, ഭരണ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കാനുമാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്‍ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയ കമ്പനികളോ വ്യക്തികളോ ഏതെങ്കിലും തരത്തിലുള്ള പിഴവ് വരുത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios