ഉന്നതതല യോഗം ചേര്‍ന്ന് കുവൈത്തിലെ ആരോഗ്യ മന്ത്രാലയം.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉന്നതതല യോഗം ചേർന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിമാരുടെ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ മുതൈരിയും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും വ്യക്തമാക്കി അടിയന്തര പദ്ധതികളും മുൻകരുതൽ നടപടികളും യോഗം അവലോകനം ചെയ്തു.
എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വൈദ്യസേവനങ്ങൾ സുഗമമായും സാധാരണ നിലയിലും പ്രവർത്തിക്കുന്നുണ്ടെന്നും മരുന്നുകളും മെഡിക്കൽ സപ്ലൈകളും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും (ക്ലിനിക്കുകൾ) ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനാദ് ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു.
എല്ലാ ഗവർണറേറ്റുകളിലും മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫ് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, സെൻട്രൽ ബ്ലഡ് ബാങ്കിന് ആവശ്യമായ രക്തശേഖരം ഉണ്ടെന്നും, ദേശീയ സന്നദ്ധതയെ പിന്തുണച്ച് പ്രഖ്യാപിച്ച സമയങ്ങളിൽ ദാതാക്കളെ സ്വീകരിക്കുന്നത് തുടരുന്നുണ്ടെന്നും അൽ സനദ് അറിയിച്ചു.

